
മാന്നാർ: കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് പൊതിച്ചോറ് വിതരണവും സൗജന്യ മരുന്നു വിതരണവും വിവിധ കേന്ദ്രങ്ങ ളിൽ നടന്നു. മാന്നാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ, മാന്നാർ പഞ്ചായത്ത് യു.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ സുജിത് ശ്രീരംഗം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ചിത്ര സാബു, ഡോ.ഡി.ജി, വിനോദ് കുമാർ, മത്തായി എൻ.ഓമന, സിന്ധു, ശ്രീദേവി, അജിത്ത് ആകാശ്, റെജി, റൗഫ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിൽ നടന്ന ചടങ്ങ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ)ഡൽഹി പ്രസിഡന്റ് അജികുമാർ ജെ.മേടയിൽ ഉദ്ഘാടനം ചെയ്തു. ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, ശാലിനി അജികുമാർ, മാനേജർ ജയശ്രീ മോഹൻ, സുഭാഷ് ബാബു.എൻ എന്നിവർ നേതൃത്വം നൽകി. ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ നടന്ന ചടങ്ങ് ചെന്നിത്തല ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ശശികുമാർ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ചെറുപുഷ്പം, സലിം ചാപ്രായിൽ, ഉണ്ണി കുറ്റിയിൽ എന്നിവർ നേതൃത്വം നൽകി.