മാവേലിക്കര:വഴുവാടി സാകോസ് ലൈബ്രറി വായന പക്ഷാചരണ സമാപനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി.കൃഷ്ണ‌കുമാർ ഉദ്ഘാടനം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.കെ.ഷീല, പഞ്ചായത്തംഗം മഹേഷ് വഴുവാടി, ലൈബ്രറി സെക്രട്ടറി കെ.കുഞ്ഞുകുഞ്ഞ്, തഴക്കര എം.എസ് സെമിനാരി എച്ച്.എസ്‌ ഹെഡ്‌മാസ്‌റ്റർ തോമസ് ജോർജ്, റെജി കെ.സാമുവേൽ, സാം പൈനുംമൂട്, കെ.രഘുപ്രസാദ്, ടി.കെ.മത്തായി, എബി ജോൺ, വി.മാത്തുണ്ണി തുടങ്ങിയവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.