ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ രാത്രി 8.45ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 59.45 ശതമാനം പോളിംഗ്. ചണ്ഡിഗഡിലെയും ഏഴ് സംസ്ഥാനങ്ങളിലെയും 57 മണ്ഡലങ്ങളിലെ വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്, 69.89%. കുറവ് ബീഹാറിൽ, 50.79%. മറ്റിടങ്ങളിലെ പോളിംഗ്: ചണ്ഡിഗഡ്: 62.80%, ഹിമാചൽ പ്രദേശ്: 67.53%, ജാർഖണ്ഡ്: 69.59%, ഒഡീഷ: 63.57%, പഞ്ചാബ്: 55.86%, യു.പി: 55.60%.(പോളിംഗ് ശതമാനത്തിൽ മാറ്റമുണ്ടാകും)