ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ധർമേന്ദ്ര പ്രധാൻ, പീയൂഷ് ഗോയൽ, നിതിൻ ഗഡ്കരി, സർബാനന്ദ സോനോവാൾ, അനുരാഗ് താക്കൂർ, ഭൂപേന്ദർ യാദവ്, ജി. കിഷൻ റെഡ്‌ഡി, ഗജേന്ദ്ര ഷെഖാവത്, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, പ്രൽഹാദ് ജോഷി തുടങ്ങിയവർ വിജയിച്ചു.

കേന്ദ്രമന്ത്രിമാരായ സ്‌മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, അർജുൻ മുണ്ട എന്നിവർ പരാജയപ്പെട്ടു. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ കർഷകർക്ക് മേൽ വാഹനമിടിപ്പിച്ച് കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്ര ടേനിയുടെ അച്‌ഛനും കേന്ദ്രമന്ത്രിയുമായ അജയ് മിശ്ര ടേനി തോറ്രു. യു.പിയിലെ കൈസർഗഞ്ചിൽ ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ ശരൺ സിംഗിന്റെ മകൻ കരൺ ഭൂഷൺ സിംഗ് ബി.ജെ.പി ടിക്കറ്റിൽ വിജയിച്ചു.

വിജയിച്ച മറ്റു പ്രമുഖർ

 അഖിലേഷ് യാദവ് - സമാജ്‌വാദി പാർട്ടി

 ശിവ്‌രാജ് സിംഗ് ചൗഹാൻ - ബി.ജെ.പി

 സുപ്രിയ സുലെ- എൻ.സി.പി

 മഹുവ മൊയിത്ര - തൃണമൂൽ കോൺഗ്രസ്

 എച്ച്.ഡി. കുമാരസ്വാമി - ജെ.ഡി.എസ്

 ചരൺജിത് സിംഗ് ചന്നി - കോൺഗ്രസ്

 രവി കിഷൻ - ഗൊരഖ്പൂർ - ബി.ജെ.പി

 ഡിംപിൾ യാദവ് - സമാജ്‌വാദി പാർട്ടി

 ചന്ദ്രശേഖർ ആസാദ് - ആസാദ് സമാജ് പാർട്ടി(കാൻഷിറാം)

 ഹേമ മാലിനി - ബി.ജെ.പി

 ശത്രുഘൻ സിൻഹ - തൃണമൂൽ കോൺഗ്രസ്

 ദീപേന്ദർ സിംഗ് ഹൂഡ - കോൺഗ്രസ്

 മനോഹർലാൽ ഖട്ടർ - ഹരിയാന മുൻ മുഖ്യമന്ത്രി - ബി.ജെ.പി

 യൂസഫ് പത്താൻ - തൃണമൂൽ കോൺഗ്രസ്

 അമ്രാ റാം - സി.പി.എം

 കനിമൊഴി - ഡി.എം.കെ

 കങ്കണ റണൗത് - ബി.ജെ.പി

 ബാൻസുരി സ്വരാജ് - ബി.ജെ.പി

 അഭിഷേക് ബാനർജി - തൃണമൂൽ കോൺഗ്രസ്

തോറ്ര പ്രമുഖർ

 അധിർ രഞ്ജൻ ചൗധരി - കോൺഗ്രസ്

 മേനക ഗാന്ധി - ബി.ജെ.പി

 ഒമർ അബ്‌ദുള്ള - നാഷണൽ കോൺഫറൻസ്

 മെഹ്ബൂബ മുഫ്‌തി - ജമ്മുകാശ്‌മീർ പി.ഡി.പി

 രാജ്ബബ്ബർ - കോൺഗ്രസ്

 പ്രണീത് കൗർ - ബി.ജെ.പി