pm

ന്യൂഡൽഹി: കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിന് പാർട്ടി പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ബി.ജെ.പി ആസ്ഥാനത്ത് നൽകിയ സ്വീകരണ പരിപാടിയിൽ കേരളത്തിലെ വിജയത്തെയും ഒഡീഷയിൽ ആദ്യമായി സർക്കാർ രൂപീകരിക്കുന്നതിനെയും അദ്ദേഹം പാർട്ടിയുടെ വൻനേട്ടമായി ചൂണ്ടിക്കാട്ടി. നിരവധി പാർട്ടി പ്രവർത്തകർ ജീവൻ ബലിയർപ്പിച്ച സ്ഥലമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.