s

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേതു പോലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് ആം ആദ്‌മി പാർട്ടി. സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും ആംആദ്‌മി നേതാവും മന്ത്രിയുമായ ഗോപാൽ റായ് അറിയിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ ചേർന്ന മന്ത്രിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിന് ശേഷമാണ് ഗോപാൽ റായ് പാർട്ടി നിലപാടറിയിച്ചത്. ലോക്‌സഭാ തിരഞ്ഞടുപ്പിൽ ഡൽഹിയിലും ഗുജറാത്തിലും ഹരിയാനയിലുമാണ് ആംആദ്‌മി പാർട്ടി-കോൺഗ്രസ് സഖ്യം മത്സരിച്ചത്. ഡൽഹിയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.