
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്ന് രാവിലെ 11ന് ഡൽഹി അശോകാ ഹോട്ടലിൽ ചേരും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ എംപിമാരും രാജ്യസഭാ എംപിമാരുമടങ്ങുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ വൈകിട്ട് 5.30ന് ചേരും. പ്രവർത്തക സമിതി, പാർലമെന്ററി പാർട്ടി അംഗങ്ങൾക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അത്താഴ വിരുന്നുമൊരുക്കും.