cpm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ചേർന്ന ഒരു ദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം സമാപിച്ചു. പാർട്ടി ഭരണത്തിലുള്ള കേരളത്തിലും ശക്തിയുള്ള പശ്ചിമ ബംഗാളിലും തിരഞ്ഞെടുപ്പിൽ പിന്നാക്കം പോയതും രാജസ്ഥാനിലും തമിഴ്നാട്ടിലും ഇന്ത്യ മുന്നണിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്‌വച്ചതും യോഗം ചർച്ച ചെയ്‌തു. യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തില്ല. യോഗത്തിനുശേഷം മുഖ്യമന്ത്രി രാത്രി തിരിച്ചുമടങ്ങി.