ന്യൂഡൽഹി: ദീൻദയാൽ ഉപാദ്ധ്യായ മാർഗിലെ പാർട്ടി ആസ്ഥാനം ഒഴിയാൻ ആം ആദ്മി പാർട്ടിക്ക് ആഗസ്റ്ര് 10 വരെ സമയം നൽകി സുപ്രീംകോടതി. ഈ ഭൂമി,​ ഡൽഹി ഹൈക്കോടതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അനുവദിച്ചിരുന്നു. അവസാന അവസരമാണെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്,​ സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഓഫീസിനായി പുതിയ ഭൂമി അനുവദിച്ചു കിട്ടാൻ കേന്ദ്ര സർക്കാരിലെ ലാൻഡ് ആൻഡ് ഡെവലെപ്പ്മെന്റ് വകുപ്പിനെ സമീപിക്കാൻ കോടതി നേരത്തെ പാർട്ടിക്ക് നിർദ്ദേശം നൽകിയിരുന്നു. അപേക്ഷിച്ചാലുടൻ തീരുമാനമെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു.