s

ന്യൂഡൽഹി : ജെ.പി. നദ്ദ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേറ്രതോടെ,​ പുതിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷനെ കണ്ടെത്താൻ ച‌ർച്ച സജീവം. നദ്ദ തുടരുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ,​ മഹാരാഷ്ട്ര,​ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ,​ പുതിയ അദ്ധ്യക്ഷൻ എത്തുമെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലും രാജസ്ഥാനിലും അടക്കം നേരിട്ട തിരിച്ചടി വിലയിരുത്തി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികളുമുണ്ടാകണം. ദേശീയ ജനറൽ സെക്രട്ടറിയും മഹാരാഷ്ട്ര മുൻമന്ത്രിയുമായ വിനോദ് താവ്ഡെ,​ പാ‌ർട്ടി ജനറൽ സെക്രട്ടറി സുനിൽ ബൻസാൽ,​ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്,​ രാജ്യസഭാ എം.പി ഓം മാഥൂ‌ർ,​ തെലങ്കാന ബി.ജെ.പി അദ്ധ്യക്ഷൻ കെ. ലക്ഷ്‌മൺ,​ മുൻ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ തുടങ്ങിയ പേരുകളാണ് സജീവം.