dd

ന്യൂഡൽഹി: ഒഡീഷയിൽ നിന്നുള്ള ബി.ജെ.പി എംപി ഭർതൃഹരി മെഹ്‌താബിനി 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലേക്കുള്ള പ്രൊ-ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു. ഇദ്ദേഹത്തെ സഹായിക്കാൻ എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്,ടി.ആർ. ബാലു,ഫഗ്ഗൻ സിംഗ് കുലസ്‌തെ,സുദീപ് ബന്ദ്യോപാധ്യായ എന്നിവരെ നിയമിച്ചതായും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

മുൻ ഒഡീഷ മുഖ്യമന്ത്രി അന്തരിച്ച ഡോ.ഹരേകൃഷ്ണ മെഹ്‌താബിന്റെ മകനായ ഭർതൃഹരി മെഹ്‌താബ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ബി.ജെ.ഡിയിൽ നിന്ന് ബി.ജെ.പിയിൽ എത്തിയ നേതാവാണ്. തന്റെ സിറ്റിംഗ് മണ്ഡലമായ ഒഡീഷയിലെ കട്ടക്ക് മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌തു.