jj

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് റദ്ദാക്കിയതിന് പിന്നാലെ ജൂൺ 25 മുതൽ 27വരെ നടത്താൻ തീരുമാനിച്ചിരുന്ന സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യവും ചില സാങ്കേതിക കാരണങ്ങളും കാരണം മാറ്റിവയ്ക്കുന്നെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചത്. പുതിയ തീയതി csirnet.nta.ac.inൽ ഉടൻ പ്രഖ്യാപിക്കും.

നീറ്റ്, യൂ.ജി.സി നെറ്റ് പരീക്ഷാ പേപ്പപ്പർ ചോർച്ചയോടെ ടെസ്റ്റിംഗ് ഏജൻസി പ്രതിക്കൂട്ടിലായിരിക്കയാണ്. സി.എസ്.ഐ.ആർ (കൗൺസിൽ ഒഫ് സയറ്റിഫിക് ആൻഡ് ഇൻസ്ട്രിയൽ റിസർച്ച് )​ നെറ്റ് പരീക്ഷ നീട്ടാൻ ഇതാണ് കാരണമെന്നാണ് സൂചന.