neet-pg

ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥികൾക്കായി നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻ ഇന്ന് നടത്താനിരുന്ന നീറ്റ് പി.ജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതിയ തിയതി പിന്നീടറിയിക്കും. ചില മത്സര പരീക്ഷകളുടെ സമഗ്രത സംബന്ധിച്ച് അടുത്തിടെ ഉയർന്ന ആരോപണങ്ങൾ കണക്കിലെടുത്താണ് പരീക്ഷ മാറ്റിവയ്‌ക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നീറ്റ് പേപ്പർ ചോർച്ചാ വിവാദം കത്തിപ്പടർന്ന ശേഷം മാറ്റിവയ്‌ക്കുന്ന രണ്ടാമത്തെ പരീക്ഷയാണിത്. 25 മുതൽ 27വരെ നടത്താൻ തീരുമാനിച്ചിരുന്ന സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷയും മാറ്റിയിരുന്നു.