tapan-kumar-deka

ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോ മേധാവി തപൻ കുമാർ ദേകയുടെ കാലാവധി 2025 വരെ നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ മന്ത്രിസഭാ അപ്പോയിന്റ്മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. ഹിമാചൽ പ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ദേകയുടെ കാലാവധി ജൂൺ 30ന് പൂർത്തിയാകാനിരിക്കെയാണിത്. 2022 ജൂലായിലാണ് ദേക ഐ.ബി മേധാവിയായത്.