h

ന്യൂഡൽഹി: അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി പിരിഞ്ഞ ലോക്സഭ സ്പീക്കർ തിരഞ്ഞെടുപ്പിനായി ഇന്നു രാവിലെ 11മണിക്ക് സമ്മേളിക്കും. സത്യപ്രതിജ്ഞ ചെയ്ത രണ്ടുപേർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത് വിവാദമായി.

ഹൈദരാബാദിൽ നിന്ന് അഞ്ചാം തവണയും എം.പിയായ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഓവൈസി സത്യപ്രതിജ്ഞ ചെയ്ത ശേഷം 'ജയ് ബീം, ജയ് മീം, ജയ് തെലങ്കാന, അല്ലാഹു അക്‌ബർ, ജയ് പാലസ്‌തീൻ' എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബി.ജെ.പി അംഗങ്ങൾ അടക്കം വൻ പ്രതിഷേധമുയർത്തി. പല അംഗങ്ങളും സഭയിൽ പലതും പറയുന്നുണ്ടെന്നും താൻ പാലസ്‌തീനു വേണ്ടി പറഞ്ഞതിൽ തെറ്റില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. മറ്റൊരു രാജ്യത്തിന്റെ പേര് പരാമർശിച്ചതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും ചട്ടങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള ബി.ജെ.പി എം.പി ഛത്രപാൽ സിംഗ് ഗാംഗ്‌വാറാണ് 'ജയ് ഹിന്ദുരാജ്യം' എന്ന മുദ്രാവാക്യം വിളിച്ചത്. ഇത് ഭരണഘടനയുടെ 99-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആർ.എസ്.പിയിലെ എൻ.കെ.പ്രേമചന്ദ്രൻ തടസവാദ പ്രമേയം നൽകി. ഭരണഘടനയുടെ മൂന്നാം പട്ടികയിൽ പറഞ്ഞ വാചകം മാത്രമെ സത്യവാചകമായി വായിക്കാൻ പാടുള്ളൂ. ഒരു മതത്തിനായി വാദിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ പറഞ്ഞത്

`ജയ് ഭരണഘടന'

റായ്ബറേലി അംഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇംഗ്ളീഷിൽ ദൃഢപ്രതിജ്ഞ ചൊല്ലി. ജയ് ഹിന്ദ്, ജയ് ഭരണഘടന എന്ന മുദ്രാവാക്യം വിളിയോടെയാണ് അവസാനിപ്പിച്ചത്. ഭരണഘടനയുടെ പകർപ്പും ഉയർത്തിപ്പിടിച്ചിരുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, ഭരണഘടന ഉയർത്തി കോൺഗ്രസ് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതിന് ബദലായി രാഹുൽ കയറിയപ്പോൾ ബി.ജെ.പി പക്ഷം ബഹളം വച്ചു. കോൺഗ്രസ് കൈയടികളോടെ അതു പ്രതിരോധിച്ചു. സമാജ്‌വാദി നേതാക്കളായ അഖിലേഷ് യാദവും(കനൗജ്), ഭാര്യ ഡിംപിൾ യാദവും (മെയ്‌ൻപുരി) സത്യപ്രതിജ്ഞ ചെയ്തു. ത​മി​ഴ്നാ​ട്ടി​ലെ​ ​കൃ​ഷ്‌​ണ​ഗി​രി​ ​എം​പി​ ​കെ.​ ​ഗോ​പി​നാ​ഥ് ​തെ​ലു​ങ്കി​ലാ​ണ് ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചൊ​ല്ലി​യ​ത്.

കഴിഞ്ഞ ലോക് സഭയിൽ നിന്ന് പുറത്താക്കപ്പെട്ട

പശ‌്ചിമ ബംഗാളിലെ തൃണമൂൽ അംഗം മഹുവ മൊയ്‌ത്രയും സത്യപ്രതിജ്ഞ ചെയ്തു.

സ്‌​പീ​ക്ക​ർ​ ​തി​ര​ഞ്ഞെ​ടു​പ്പ്:
തൃ​ണ​മൂ​ൽ​ ​ഉ​ട​ക്കിൽ

ന്യൂ​ഡ​ൽ​ഹി​:​ ​ലോ​ക്‌​സ​ഭാ​ ​സ്‌​പീ​ക്ക​ർ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷി​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത് ​ത​ങ്ങ​ളോ​ട് ​ആ​ലോ​ചി​ക്കാ​തെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യാ​ണെ​ന്ന് ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ്.​ ​കൊ​ടി​ക്കു​ന്നി​ലി​നെ​ ​സ്‌​പീ​ക്ക​ർ​ ​ആ​ക്ക​ണ​മെ​ന്ന​ ​പ്ര​മേ​യ​ത്തി​നാ​യി​ ​ന​ൽ​കി​യ​ ​നോ​ട്ടീ​സി​ൽ​ ​തൃ​ണ​മൂ​ൽ​ ​ഒ​പ്പി​ട്ടി​രു​ന്നി​ല്ല.
ആ​രും​ ​ത​ങ്ങ​ളെ​ ​ബ​ന്ധ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് ​തൃ​ണ​മൂ​ൽ​ ​നേ​താ​വും​ ​എം​പി​യു​മാ​യ​ ​അ​ഭി​ഷേ​ക് ​ബാ​ന​ർ​ജി​ ​പ​റ​ഞ്ഞ​ത്.​ ​ഒ​രു​ ​ച​ർ​ച്ച​യും​ ​ന​ട​ന്നി​ട്ടി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് ​തീ​രു​മാ​നി​ച്ച​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​ ​നി​ല​പാ​ട് ​നേ​താ​വ് ​മ​മ​ത​ ​ബാ​ന​ർ​ജി​ ​തീ​രു​മാ​നി​ക്കു​മെ​ന്നും​ ​അ​ഭി​ഷേ​ക് ​വ്യ​ക്ത​മാ​ക്കി.​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യോ​ട് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ്ഥി​രീ​ക​ര​ണം​ ​തേ​ടി​യ​പ്പോ​ൾ​ ​'​ഭ​ര​ണ​ഘ​ട​ന​ ​ജ​യി​ക്ക​ട്ടെ​'​ ​എ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.