
ന്യൂഡൽഹി: വിവാദ പരാമർശങ്ങളെ തുടർന്ന് രാജിവച്ച സാംപിത്രോദയെ വീണ്ടും ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിയമിച്ച് കോൺഗ്രസ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വംശീയ പരാമർശം വിവാദമായതിനെത്തുടർന്നാണ് അദ്ദേഹം പദവി രാജിവച്ചത്.
ഇന്ത്യ വൈവിദ്ധ്യങ്ങളുടെ നാടാണെന്ന് പറഞ്ഞ് അതിന് വിശദീകരണമായി നൽകിയ ഉദാഹരണമാണ് വിവാദമായത്. കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാെ പോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണെന്നുമാണ് പിത്രോദ പറഞ്ഞത്. പരാമർശം വംശീയ അധിക്ഷേപമാണെന്ന് ബി.ജെ.പി ആരോപിച്ചപ്പോൾ കോൺഗ്രസ് മൗനം പാലിച്ചു. പിത്രോദയുടെ പരാമർശം വ്യക്തിപരമാണെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പ്രതികരിച്ചത്.