cpm

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തുന്ന മൂന്നു ദിവസത്തെ നിർണായക സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങിയവർ ഡൽഹിയിലെത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം ഒരു സീറ്റിൽ ഒതുങ്ങിയത് സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ കേരളാ ഘടകം റിപ്പോർട്ട് ചെയ്യും .കോൺഗ്രസുമായുള്ള സഹകരണം പാളിയതും ഒരു സീറ്റു പോലും നേടാൻ കഴിയാതിരുന്നതുമാണ് പശ്‌ചിമ ബംഗാൾ ഘടകത്തിന് വിശദീകരിക്കേണ്ടി വരുക. അതേസമയം രാജസ്ഥാനിലും തമിഴ്നാട്ടിലും 'ഇന്ത്യ'മുന്നണിക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ച വച്ചത് ദേശീയ തലത്തിൽ പാർട്ടിയുടെ പ്രാധാന്യം വർദ്ധിപ്പിച്ചതും ചർച്ചയാകും.

.