knbnirmala

ന്യൂഡൽഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ സഹായങ്ങൾ തേടി മന്ത്രി കെ.എൻ. ബാലഗോപാൽ ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞ ദിവസം നടന്ന പ്രീബഡ്‌ജറ്റ് യോഗത്തിൽ ആവശ്യപ്പെട്ടതടക്കം കേന്ദ്ര സഹായം വീണ്ടും അഭ്യർത്ഥിച്ച് കത്തു നൽകി. പുതിയ സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് അനുകൂലമായ സമീപനവും സഹകരണവും അഭ്യർത്ഥിക്കാനാണ് കേന്ദ്ര മന്ത്രിയെ കണ്ടതെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു.