s

ന്യൂഡൽഹി: ഒരാഴ്ച മുൻപു വരെ ഉഷ്‌ണക്കാറ്റിൽ വെന്തുരുകിയ ഡൽഹിയിൽ ദുരിതം വിതച്ച് പെരുമഴ. 88 വർഷത്തിനിടയിൽ പെയ്ത ഏറ്റവും കനത്ത മഴയിൽ ജനജീവിതം താറുമാറായി. വിമാനത്താവളത്തിലുണ്ടായ അപകടത്തിലുൾപ്പെടെ മഴക്കെടുതിയിൽ നാല് പേർ മരിച്ചു. മഴവെള്ളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കെ​ട്ടി​ നി​ന്ന​ ​മ​ഴ​വെ​ള്ള​ത്തി​ൽ​ ​നി​ന്ന് ​ഷോ​ക്കേ​റ്റ് ​ഡ​ൽ​ഹി​ ​മു​ബാ​റ​ക്പൂ​ർ​ ​റോ​ഡി​ൽ​ ​ഷീ​ഷ് ​മെ​ഹ​ൽ​ ​എ​ൻ​ക്ലേ​വി​ന​ടു​ത്ത് ​ഒ​രാ​ൾ​ ​മ​രി​ച്ചു.​ ​രാ​വി​ലെ​ ​ജോ​ലി​ക്കു​ ​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ​രാ​ജേ​ഷ് ​കു​മാ​റി​ന്(39​)​ ​ഷോ​ക്കേ​റ്റ​ത്.​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ക​ട​യി​ലെ​ ​വ​യ​റിം​ഗ് ​ത​ക​രാ​റാ​ണ് ​വൈ​ദ്യു​താ​ഘാ​ത​ത്തി​ന് ​കാ​ര​ണ​മെ​ന്ന് ​വൈ​ദ്യു​തി​ ​വി​ത​ര​ണ​ ​ക​മ്പ​നി​യാ​യ​ ​ടാ​റ്റ​ ​പ​വ​ർ​ ​ഡ​ൽ​ഹി​ ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​(​ഡി.​ഡി.​എ​ൽ​)​ ​അ​റി​യി​ച്ചു.

കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് വ്യാഴാഴ്ച രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30വരെ 228 മില്ലിമീറ്റർ മഴയാണ്പെയ്‌തത്. 1936 ജൂണിലാണ് ഇതിനു മുൻപ് ഇത്ര കനത്ത മഴയുണ്ടായത് (235.5 മില്ലിമീറ്റർ). പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടായി. നൂറുകണക്കിന് വാഹനങ്ങൾ തകരാറിലായി. താണ പ്രദേശങ്ങൾ മുങ്ങി. അടിപ്പാതകളിൽ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. പ്രതിഗതി മൈതാൻ അടിപ്പാത അടക്കമുള്ളവ അടച്ചു.

മണിക്കൂറോളം ഗതാഗക്കുരുക്കുണ്ടായത്: ശാന്തി പഥ്, മിന്റോ റോഡ്, തീൻ മൂർത്തി മാർഗ്, കൊണാട്ട് പ്ലേസ്, മോട്ടി ബാഗ്, ധൗല കുവ, അരബിന്ദോ റോഡ്, ഐ.ഐ.ടി മേൽപ്പാലം, ഇന്ദർലോക്, ഓൾഡ് റോഹ്‌തക് റോഡ്, സഖിറ അണ്ടർപാസ്, വീർ ബന്ദ ബൈരാഗി മാർഗ്.

 എയിംസിന് ചുറ്റും വെള്ളംകയറിയത് രോഗികളെയുൾപ്പെടെ വലച്ചു

 ആസാദ് മാർക്കറ്റ് അടിപ്പാതയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിലെ യാത്രക്കാരെ രക്ഷപ്പെടുത്തി

 അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ജനങ്ങൾക്ക് നിർദ്ദേശം

 വെള്ളക്കെട്ടു മൂലം സാകേത് മെട്രോ സ്റ്റേഷൻ പരിസരത്ത് യാത്രക്കാർക്ക് പുറത്തിറങ്ങാനായില്ല

 യശോഭൂമി ദ്വാരക സെക്ടർ - 25 മെട്രോ സ്റ്റേഷൻ വാതിലുകൾ അടച്ചു

 എം.പിമാരായ ശശി തരൂർ, രാം ഗോപാൽ യാദവ്, ഡൽഹി മന്ത്രി അതിഷി തുടങ്ങിയവരുടെ വസതികൾ വെള്ളക്കെട്ടാൽ ഒറ്റപ്പെട്ടു

 പാർലമെന്റിൽ എത്താനായി രാംഗോപാലിനെ അനുയായികൾ ചുമന്ന് റോഡിലെത്തിച്ചു.

അടിയന്തര യോഗം

ഡൽഹി സർക്കാർ സെക്രട്ടേറിയറ്റിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതി വിലയിരുത്തി.

രാഷ്‌ട്രീയ പോരും

ആം ആദ്‌മി പാർട്ടി ഭരിക്കുന്ന കോർപറേഷന്റെ അനാസ്ഥയാണ്

വെള്ളക്കെട്ടിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു. മഴക്കാലത്തിന് മുൻപ് ചെയ്യേണ്ട ശുചീകരണ പ്രവർത്തനങ്ങളിൽ അലംഭാവം കാട്ടി. ആംആദ്‌മിക്ക് അഴിമതിയിൽ മാത്രമാണ് ശ്രദ്ധയെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല. 200 ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി വൃത്തിയാക്കിയെന്നും കനത്ത മഴയിൽ കണക്കുകൂട്ടലുകൾ തെറ്റിയെന്നും മന്ത്രി അതിഷി.

വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങൾ:

വികാസ് മാർഗ്

മിന്റോ ബ്രിഡ്‌ജ്

മുനീർക്ക

ആസാദ് മാർക്കറ്റ് അണ്ടർപാസ്

ലോധി എസ്റ്റേറ്റ് ഏരിയ

നാഷണൽ മീഡിയ സെന്റിന് മുൻവശം റെയ്‌സിന റോഡിൽ

ഫിറോസ്ഷാ റോഡ്

സഫ്ദർജംഗ് ഏരിയ

എയിംസ്

മൂൽചന്ദ്

കർത്തവ്യ പഥ്

മധു വിഹാർ

ബിക്കാജി കാമ പ്ലേസ് മെട്രോ സ്റ്റേഷൻ

മണ്ഡാവലി ഏരിയ

മെഹ്‌റൗളി ബദർപൂർ റോഡ്