ന്യൂഡൽഹി​: ഫാക്‌ടിൽ മുഴുവൻ സമയ ചെയർമാനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം പി കേന്ദ്ര രാസവള മന്ത്രി ജെ.പി. നദ്ദയ്‌ക്ക് നിവേദനം നൽകി. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ കമ്പനി തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും സംയുക്തമായ പ്രവർത്തനത്തി​ലൂടെ ലാഭത്തി​ലെത്തി​. ഈ സാഹചര്യം നിലനിറുത്താൻ മുഴുവൻ സമയ ചെയർമാൻ അനിവാര്യമാണെന്നും എംപി വ്യക്തമാക്കി​.