ന്യൂഡൽഹി: വീട്ടു പരിസരത്ത് കളിക്കുകയായിരുന്ന 10 വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന കേസിൽ സമീപവാസികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ‌്ച രാത്രി ഡൽഹി നരേല സെക്‌ടർ 26ലാണ് സംഭവം.
രാത്രി 9.45ഒാടെ അത്താഴം കഴിച്ച ശേഷം കളിക്കാൻ പോയ കുട്ടിയെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ രാത്രി 12മണിയോടെ സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തലഭാഗം ചതഞ്ഞ നിലയിലായിരുന്നു. ഫോറൻസിക് പരിശോധനയിൽ മാനഭംഗത്തിന് ഇരയായെന്ന് വ്യക്തമായി.
അയൽവാസിയായ രാഹുലി (20)നൊപ്പം കുട്ടിയെ കണ്ടെന്ന സമീപവാസികളുടെ മൊഴിയാണ് പ്രതികളെ കുടുക്കിയത്. രാഹുലും ദേവദത്തും(30) ചേർന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
രാഹുൽ റബ്ബർ സിലിണ്ടർ ട്യൂബ് ഫാക്ടറിയിലും ദേവദത്ത് നരേലയിലെ കുട ഫാക്ടറിയിലും ജോലി ചെയ്യുകയാണ്.