
ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പാർട്ടി സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി പുകമറ സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇ.ഡി ഔദ്യോഗികമായി അറിയിപ്പ് നൽകാതെയുളള നടപടി തോന്നിവാസമാണെന്നും കേന്ദ്രസർക്കാർ ശൈലിയിൽ മാറ്റമില്ലെന്നുമാണ് തെളിയിക്കുന്നത്. കേസിനെ നിയമപരമായും രാഷ്‌ട്രീയപരമായും നേരിടും. ഓഫീസുകൾക്ക് ജില്ലാ സെക്രട്ടറിയുടെ പേരിൽ സ്ഥലം വാങ്ങുന്നത് പാർട്ടിയിൽ പതിവാണ്. സ്ഥലം വാങ്ങിയത് ലോക്കൽ കമ്മിറ്റി പണം പിരിച്ചാണ്. മനു തോമസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.