w

ന്യൂഡൽഹി: നീറ്റ്-യു.ജി പേപ്പർ ചോർച്ച കേസിൽ ജാർഖണ്ഡിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്‌ത് സി.ബി.ഐ. പ്രഭാത് ഖബർ എന്ന ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന മൊഹമ്മദ് ജമാലുദ്ദീനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചെന്ന് സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു. നേരത്തെ അറസ്റ്റിലായ ജാർഖണ്ഡിൽ ചോദ്യപേപ്പർ ചോർന്നുവെന്ന് സംശയിക്കുന്ന ഒയാസിസ് സ്കൂളിലെ പ്രിൻസിപ്പൽ ഇംതിയാസ് ആലം,വൈസ് പ്രിൻസിപ്പലും നീറ്റ്-യുജി ഹസാരിബാഗ് ജില്ലാ കോർഡിനേറ്ററുമായ ഡോ. ഹസനുൽ ഹഖ് എന്നിവരുമായി ഇയാൾക്ക് ബന്ധമുണ്ട്. അതിനിടെ,​ ഇന്നലെ ഗുജറാത്തിലെ ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര എന്നീ നാല് ജില്ലകളിലെ ഏഴ് സ്ഥലങ്ങളിൽ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ റെയ്ഡ് നടത്തി.