
അങ്കമാലി: സാംസ്കാരിക സംഘടനയായ റെഡ് കെയറിന്റെ നേതൃത്വത്തിൽ നഗരസഭ 15, 17 വാർഡുകളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് എൻഡോവ്മെന്റ് വിതരണവും വിജയിച്ച മുഴുവൻ കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. നഗരസഭ കൗൺസിലറും സി.പി.എം ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ.ഐ. കുര്യാക്കോസിന്റെയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന കെ.കെ. രാജേഷ് കുമാറിന്റെയും ഓർമ്മയ്ക്കായാണ് എൻഡോവ്മെന്റ്. നായത്തോട് സൗത്തിൽ ചേർന്ന അനുമോദനയോഗം ഡോ. സന്തോഷ് തോമസ് ഉദ്ഘാടനം ചെയ്തു. റെഡ് കെയർ സെക്രട്ടറി ജിജോ ഗർവാസീസ് അദ്ധ്യക്ഷനായി. ഉപരിപഠന വിഷയത്തിൽ അങ്കമാലി സെന്റ് ആൻസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ അമ്പിളി ഗോപാൽ, എം.ജി യൂണിവേഴ്സിറ്റി നോഡൽ ഓഫീസർ അഷ്ന ഗോപാൽ എന്നിവർ ക്ലാസ് നയിച്ചു. ടി.വൈ. ഏല്യാസ്, പ്രൊഫ. എ.കെ. ദിവാകരമേനോൻ, ടി.ജി. ബേബി, ടി.പി. തോമസ് നഗരസഭ കൗൺസിലർ രജിനി ശിവദാസൻ, വി.കെ. രാജൻ എന്നിവർ സംസാരിച്ചു.