മൂവാറ്റുപുഴ: മുളവൂർ ഫുട്ബാൾ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മുളവൂർ ഗവൺമെന്റ് യു.പി സ്കൂൾ ഗ്രൗണ്ടിൽ ഇന്റർനാഷണൽ ഫുട്ബാൾ കളിക്കാരൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രസിഡന്റ് ഷിനാജ് വാരിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂസഫ് മുളാട്ട്, സിജു വി.ഡി, ഷിഹാസ് പി സയ്ദ്, നിസാർ കളരിക്കൽ, താഹിർ തുരുത്തേൽ, കെ.എം. ഷക്കീർ, അക്കാഡമി സെക്രട്ടറി മുഹമ്മദ് അലി മാണിക്കൻ എന്നിവർ സംസാരിച്ചു.