
ചോറ്റാനിക്കര: മുളന്തുരുത്തി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള മുളന്തുരുത്തി പഞ്ചായത്തിലെ അങ്കണവാടി വർക്കർ തസ്തികയിൽ നിയമനം നടത്തിയതിൽ പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന് ആരോപിച്ച് കേരള പുലയൻ മഹാസഭ കണയന്നൂർ താലൂക്ക് കമ്മിറ്റി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറി പി.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ശശി കോയിക്കൽ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി സി.എ. പുരുഷൻ, സംഘടനാ സെക്രട്ടറി കെ.ടി. അയ്യപ്പൻ കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. പവിത്രൻ, ടി.എ കുമാരൻ എന്നിവർ സംസാരിച്ചു.