1
ജ്യോതി ടീച്ചർ

മട്ടാഞ്ചേരി: പ്രധാനാദ്ധ്യാപികയായി 19വർഷവും രണ്ടുമാസം, അദ്ധ്യാപികയായി 34വർഷം, പഠിച്ച വിദ്യാലയത്തിൽത്തന്നെ അദ്ധ്യാപകയായി ജോലി തുടങ്ങിയ ജ്യോതി ആർ. കമ്മത്ത് പടിയിറങ്ങി. കൊച്ചി തിരുമല ദേവസ്വം എൽ.പി സ്കൂളിൽനിന്നാണ് ജ്യോതി പടിയിറങ്ങിയത്. പിതാവ് രാധാകൃഷ്ണ കമ്മത്ത് അദ്ധ്യാപകനായിരുന്നു. പിതാവിനെ പിന്തുടർന്നും ആവേശം ഉൾക്കൊണ്ടുമാണ് ജ്യോതി അദ്ധ്യാപക രംഗത്തെത്തിയത്. കൊച്ചി ടി.ഡി ഹൈസ്കൂളിൽ പഠനം, ടി.ഡി ടി.ടി.ഐയിൽ അദ്ധ്യാപകപഠനം തുടർന്ന് 1990 ഒക്ടോബറിൽ ടി.ഡി സ്കൂളിൽ അദ്ധ്യാപികയായി. 2005 ഏപ്രിൽ ഒന്നിന് പ്രധാനാദ്ധ്യാപികയായി. ഭർത്താവ്: ആർ. ജയേന്ദ്രഭട്ട്. മകൻ: ബദരീഷ്ഭട്ട്.