വൈപ്പിൻ: ഞാറക്കൽ ബാലഭദ്ര ദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 8ന് ശീവേലി, 9ന് അഷ്ടലക്ഷ്മിപൂജ, വൈകിട്ട് 5.30ന് എഴുന്നള്ളിപ്പ്, 8ന് ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ് .
ഹൈക്കോടതി ജഡ്ജി​ ജസ്റ്റിസ് എം.ബി. സ്‌നേഹലത, ശ്രേഷ്ഠ മത്സ്യത്തൊഴി​ലാളി​ പുരസ്‌കാര ജേതാവ് ടി.കെ. മുരളീധരൻ എന്നിവർക്ക് രാവിലെ 10.30ന് നടക്കുന്ന സമ്മേളനത്തിൽ സ്വീകരണം നൽകും. മേൽശാന്തി എസ്.സുകുമാരൻ, പ്രസിഡന്റ് കെ.സി. ഗോപി, സെക്രട്ടറി കെ.ബി. നിർമ്മൽകുമാർ എന്നിവർ പ്രസംഗിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകും.