മൂവാറ്റുപുഴ: നിർമല കോളേജിന്റെ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങി. യു.ജി.സി. - നാക് അക്രഡിറ്റേഷനിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ കോളേജിന് നേടിത്തരുന്നതിൽ നിർണായക പങ്കുവഹിച്ചു. ഓട്ടോണമസ് പദവി കരസ്ഥമാക്കിയതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. നിർമല ഓട്ടോണമസ് കോളേജിന്റെ ഡയറക്ടറായി അദ്ദേഹത്തിന്റെ സേവനം ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കോളേജ് ബർസാറും മലയാളവിഭാഗം അദ്ധ്യാപകനുമായ റവ. ഡോ. ജസ്റ്റിൻ കണ്ണാടനാണ് പുതിയ പ്രിൻസിപ്പൽ.