 
മൂവാറ്രുപുഴ: വ്യാപാരിവ്യവസായി സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരികളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് മൽപ്പാൻ ബാവു മെമ്മോറിയൽ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. മർച്ചൻന്റ്സ് വെൽഫെയർ സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങ് ജില്ലാ ജോയിന്റ് സെക്രട്ടറി പോൾ വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷുക്കൂർ കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
എം.ബി.ബി.എസ് പരീക്ഷയിൽ വിജയിച്ച ഡോ. അക്മൽ സാക്കിയയെ ഏരിയാ സെക്രട്ടറി കെ.എൻ. ജയപ്രകാശ് ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയംനേടിയവരെ പഞ്ചായത്ത് മെമ്പർമാരായ നെജി ഷാഹവാസ്, എം.എ. നൗഷാദ്, സമിതി ഏരിയാകമ്മിറ്റി അംഗങ്ങളായ അൻഷാജ് തേനാലി, ജോർജ് മാലിപ്പാറ, ജബ്ബാർ പായിപ്ര, സി.പി. റഫീക്ക്, അബുലൈസ് മക്കാർ, സഫിയ സാലിഹ്, കെ.ബി. കോയാക്കുട്ടി, ടി.കെ. ജലീൽ, കരീം കെ.എം. ഫൈസൽ എന്നിവർ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി ഗോപകുമാർ പാറപ്പാട്ട് സംസാരിച്ചു.