y
പ്രിൻസിപ്പൽ എൻ.കെ. പൊന്നമ്മ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ. ബോയ്സ് എച്ച്.എസ്.എസ്സിൽ നിന്ന് മൂന്ന് പ്രധാനാദ്ധ്യാപികമാർ ഒരുമിച്ച് വിരമിച്ചു. പ്രിൻസിപ്പൽ എൻ.കെ. പൊന്നമ്മ, ഹെഡ്മിസ്ട്രസ് കെ.എസ്. ജലജ, വി.എച്ച്.എസ്.ഇയിലെ ഇൻസ്ട്രക്ടർ ഡെല്ലാ ജേക്കബ് എന്നിവരാണ് വിരമിച്ചത്. വർഷങ്ങളായി നൂറു ശതമാനം വിജയം കൈവരിക്കാറുള്ള സ്കൂളിന്റെ മികവിന് പിന്നിൽ ഇവരുടെ അശ്രാന്ത പരിശ്രമമാണെന്ന് സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ഷിജു ആന്റണി അഭിപ്രായപ്പെട്ടു. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എയും സ്കൂൾ സംരക്ഷണ സമിതിയും ഇവരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു, പി.പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.