
തൃപ്പൂണിത്തുറ: ബി.ജെ.പി ന്യൂനപക്ഷമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 90 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി അലക്സ് ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ സമിതി അംഗം എം.എ. ലത്തീഫ് അദ്ധ്യക്ഷനായി. ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ മുഖ്യാതിഥിയായി. ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുന്ദരൻ ആചാരി, എം. മുരളീധരൻ എന്നിവർ സംസാരിച്ചു.