മൂവാറ്റുപുഴ: നിർമല കോളേജ് പ്രിൻസിപ്പലായി ഫാ. ഡോ. ജസ്റ്റിൻ കണ്ണാടൻ ചുമതലയേറ്റു. മലയാളത്തിൽ ഡോക്ടറേറ്റും പത്ത് വർഷത്തിലധികം അദ്ധ്യാപന പരിചയവുമുള്ള ഡോ.ജസ്റ്റിൻ കണ്ണാടൻ അസിസ്റ്റന്റ് പ്രൊഫസറായും കോളേജ് ബർസാറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഔദ്യോഗികമായി ചുമതല നൽകി. കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, വൈസ് പ്രിൻസിപ്പൽമാരായ പ്രൊഫ. എ.ജെ. ഇമ്മാനുവൽ, ഡോ. ജിജി കെ .ജോസഫ് , ഡോ. സോണി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.