ചോറ്റാനിക്കര: വിശ്വ ബ്രാഹ്മണ സമൂഹം കേരള ചോറ്റാനിക്കര ശാഖാ കമ്മിറ്റിയുടെ വാർഷിക കുടുംബ സംഗമവും പുരസ്കാര സമർപ്പണവും ഇന്ന് നടക്കും. അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് എം.കെ. സെൽവരാജ് അദ്ധ്യക്ഷനാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപാലകൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.