
ഫോർട്ട് കൊച്ചി: ലോക പുകയില രഹിത ദിനത്തിന്റെ ഭാഗമായി ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പുകവലി നിർമാർജന ക്ലിനിക് ആരംഭിച്ചു. പുകയില ഉപയോഗം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൗൺസലിംഗും മരുന്നുകളും ഉൾപ്പെടുന്ന ചികിത്സാ സേവനങ്ങളാണ് ക്ലിനിക്കിൽ നൽകുന്നത്. കൊച്ചി കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. പ്രസന്ന കുമാരി. സെക്രട്ടറി ദിലീപ്, ഡോ. അരുൺ കുമാർ, രാജേഷ്, മിനി, പി ആർ. ഒ. അനു അരവിന്ദ്, ജെ. എച്ച്. ഐ സാജു എ. ആർ, രജീഷ്, നിധീഷ് എന്നിവർ പങ്കെടുത്തു. എല്ലാ വ്യാഴാഴ്ചയും ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പുകവലി നിർമാർജന ക്ലിനിക് ഉണ്ടായിരിക്കും.