asha-lilly
കോതമംഗലത്ത് ലഹരി വിരുദ്ധ മാസാചരണം ആശ ലില്ലി തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ലിസ തോമസ് , ഫ്രാൻസിസ് മൂത്തേടൻ തുടങ്ങിയവർ സമീപം

കൊച്ചി: ഐ. എം.എ കോതമംഗലം, മെന്റർ കെയർ കോതമംഗലം, കോലഞ്ചേരി എം.ഒ.എസ്. സി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന്നിവ സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ മാസാചരണം കോതമംഗലം മെന്റർ അക്കാഡമിയിൽ തുടങ്ങി. അക്കാഡമി ഡയറക്ടർ ആശ ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു.

ഐ.എം.എ കോതമംഗലം പ്രസിഡന്റ് ഡോ. ലിസ തോമസ് അദ്ധ്യക്ഷത വഹിച്ചു.

കോലഞ്ചേരി എം.ഒ.എസ്.സി ഡീഅഡിക്‌ഷൻ സെന്റർ ചീഫ് ട്രെയിനറും പ്രോജക്ട് ഡയറക്ടറുമായ ഫ്രാൻസിസ് മൂത്തേടൻ, ഡോ. ബിബിൻ തോട്ടം എന്നിവർ ക്ലാസെടുത്തു.

കോതമംഗലം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാം പോൾ, ഇന്ദിരാഗാന്ധി കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. വിജി രാമകൃഷ്ണൻ, ഡോ. ലാലി ബേബി, സോണി നെല്ലിയാനി, ജോഷി അറക്കൽ, ലത്തീഫ് കുഞ്ചാട്ട് എന്നിവർ പ്രസംഗിച്ചു.