ymca
വൈ.എം.സി.എ നേതൃത്വത്തിൽ സംഘടിപ്പിച്ച അവധിക്കാല ഷട്ടിൽ ബാഡ്മിന്റൻ പരിശീലനം നേടിയവർ വിശിഷ്ട അതിഥികളോടൊപ്പം

മൂവാറ്റുപുഴ: വൈ.എം.സി.എ നേതൃത്വത്തിൽ സംഘടിപ്പിച്ച അവധിക്കാല ഷട്ടിൽ ബാഡ്മിന്റൻ പരിശീലനക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ഫാ. ആന്റണി പുത്തൻകുളം സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് രാജേഷ് മാത്യു അദ്ധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായ വി.യു. ജോൺ, അജി പി.എസ്, ആന്റണി രാജൻ, മൂവാറ്റുപുഴ സബ് റീജണൽ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ എം.പി. തോമസ്, അജി പി.എസ് എന്നിവർ സംസാരിച്ചു.