murchants
അങ്കമാലി മർച്ചന്റ് അസോസിയേഷൻ വാർഷീക സമ്മേളനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മർച്ചന്റ് അസോസിയേഷൻ വാർഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് കാച്ചപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്തു. ജില്ലാ ട്രഷറർ സി.എസ്. അജ്മൽ, വൈസ് പ്രസിഡന്റ് ജോസ് കുര്യാക്കോസ്, സെക്രട്ടറി എൻ.വി. പോളച്ചൻ, മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ, സംസ്ഥാന കമ്മിറ്റിഅംഗം ഫ്രാൻസിസ് തച്ചിൽ, അസോസിയേഷൻ ഭാരവാഹികളായ തോമസ് കുര്യാക്കോസ്, ഡെന്നി പോൾ, ജോണി കുര്യാക്കോസ്, ടി.ടി. വർഗീസ്, ബിജു പുപ്പത്ത്, കെ.വൈ. കോരച്ചൻ, യൂത്ത് വിംഗ് പ്രസിഡന്റ് റോജിൻ ദേവസി എന്നിവർ പ്രസംഗിച്ചു.