dyfi
ഡി.വൈ.എഫ്.ഐ മുളവൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുളവൂർ സർക്കാർ യു പി സ്‌കൂളിലെ നവാഗതർക്കുള്ള ബാഗുകൾ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു ഹെഡ്മിസ്ട്രസ് എം.എച്ച്.സുബൈദയ്ക്കും പി.ടി.എ പ്രസിഡന്റ് ടി.എം.ഉബൈസിനും കൈമാറി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: പ്രവേശനോത്സവത്തിനോടനുബന്ധിച്ച് കുരുന്നുകളെ വരവേൽക്കാൻ മുളവൂർ സർക്കാർ യു.പി സ്‌കൂൾ ഒരുങ്ങി. നവാഗതർക്ക് നൽകുന്നതിനായി ഡി.വൈ.എഫ്.ഐ മുളവൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30 ബാഗുകൾ വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു ബാഗുകൾ ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദയ്ക്കും പി.ടി.എ പ്രസിഡന്റ് ടി.എം. ഉബൈസിനും കൈമാറി. മുളവൂർ മേഖല പ്രസിഡന്റ് അജ്മൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അനീഷ് കെ.കെ, അബൂബക്കർ പി.എം, ഇ.എം. ഷാജി,ബെസി എൽദോ, വി.എസ്. മുരളി, അദ്ധ്യാപകരായ തസ്‌നി കെ.എം, തസ്‌കിൻ ടി., അനുമോൾ കെ.എ, കദീജ മുഹമ്മദ്, ബുഷറ കെ, ബബിത കെ.എം, ബുഷറ കെ.എം എന്നിവർ പങ്കെടുത്തു.