mathew-kuzhalnadan

കൊച്ചി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയതിനെതിരെ മാത്യു കുഴൽനാടൻ എം.എൽ.എ ഹൈക്കോടതിയെ സമീപിച്ചു. ചെയ്യാത്ത ജോലിക്ക് സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ പ്രതിഫലം പറ്റിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം. പരാതി പുനപ്പരിശോധനയ്‌ക്കായി വിജിലൻസ് കോടതിക്ക് നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജി തിങ്കളാഴ്ച ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് പരിഗണിക്കും. അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി നടപടി തെറ്റാണെന്നാണ് ഹർജിയിലെ ആരോപണം. 27 രേഖകൾ അടക്കമാണ് അന്വേഷണം ആവശ്യപ്പെട്ടതെന്നും കുഴൽനാടൻ വാദിക്കുന്നു.