
കുറുപ്പംപടി: കുറുപ്പംപടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അദ്ധ്യാപികയും ചെറുകുന്നം പിഷാരത്തുമാലിൽ പരേതനായ ഡോ.പി. വർഗീസിന്റെ ഭാര്യയുമായ മറിയാമ്മ വർഗീസ് (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: എൽബി വർഗീസ് , അജി വർഗീസ് (ഇരുവരും എം.എ. എൻജിനിയറിംഗ് കോളേജ്, കോതമംഗലം), പരേതനായ എൽദോസ് വർഗീസ്. മരുമക്കൾ: ആഷ എൽദോസ് (പിഷാരത്തുമാലിൽ മെഡിക്കൽസ്, കുറുപ്പംപടി ), റീന എൽബി (ഗവ. യു.പി. സ്കൂൾ, വായ്ക്കര), സ്വീറ്റി അജി (സെന്റ് മേരീസ് പബ്ളിക് സ്കൂൾ, കുറുപ്പംപടി).