retire
മുപ്പത്തടം സഹകരണ ബാങ്കിൽ നടന്ന യാത്രഅയപ്പ് സമ്മേളനം ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മുപ്പത്തടം സർവീസ് സഹകരണ ബാങ്കിൽനിന്ന് വിരമിച്ച അസിസ്റ്റന്റ് സെക്രട്ടറി വി.ആർ. അജിത്കുമാറിനും പി.എൻ. പീതാംബരനും യാത്രഅയപ്പ് നൽകി. ബാങ്കിൽ ചേർന്ന് യാത്രഅയപ്പ് സമ്മേളനം ബാങ്ക് പ്രസിഡന്റ് വി.എം. ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ജി. വേണുഗോപാൽ അദ്ധ്യക്ഷനായി. സെക്രട്ടറി പി.എച്ച്. സാബു, പി. സുകുമാരൻ നായർ, ഇ. ബാലകൃഷ്ണപിള്ള, കെ.ജെ. സെബാസ്റ്റ്യൻ, പി.എ. ശിവശങ്കരൻ, വി.കെ. ശിവൻ, പി.എ. ജയലാൽ, ആർ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.