1

തോപ്പുംപടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുള്ളിക്കൽ യൂണിറ്റിന്റെ 31-ാമത് വാർഷിക യോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും കുടുംബ സംഗമവും ചുള്ളിക്കൽ ശ്രീ നാരായണ ഹാളിൽ നടത്തി. ചുള്ളിക്കൽ യൂണിറ്റ് പ്രസിഡന്റ് വിനീത് കുമാർ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക യോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗൺസിലർ എം. ഹബീബുള്ള, ജില്ലാ സെക്രട്ടറി ജോസഫ്, യൂത്ത് വിംഗ് ജില്ലാ ട്രഷറർ കമറുദ്ദീൻ, യൂണിറ്റ് ജനറൽ സെക്രട്ടറി എം.ടി. റാഫേൽ എന്നിവർ പ്രസംഗിച്ചു.