lightning-house-

പറവൂർ: ഇടിമിന്നലിൽ വഴിക്കുളങ്ങര ചെത്തിയാട്ടുവീട്ടിൽ സത്യന്റെ ഭാര്യ ബിന്ദു (44) ന് പൊള്ളലേറ്റു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റ ബിന്ദുവിനെ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് ഇടിമിന്നലുണ്ടായത്. വീടിന്റെ മൂന്നു മുറികളിൽ നാശനഷ്ടമുണ്ടായി. ടെറസിൽ നിന്ന് താഴേക്ക് ചുമരുകൾക്ക് വിള്ളലുണ്ട്. ചുമരുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇടിമിന്നലുണ്ടായ സമയത്ത് സത്യൻ, ബിന്ദു, മക്കളായ സബിൻ, സ്നേഹ എന്നിവർ മുറിക്കകത്ത് ഉണ്ടായിരുന്നു. മോട്ടോറും ഫാനും, ചില വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.