election

കൊച്ചി: എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. കുസാറ്റിലും (എറണാകുളം) ആലുവ യു.സി കോളേജിലുമാണ് (ചാലക്കുടി) വോട്ടെണ്ണൽ. നാലിന് രാവിലെ 6ന് സ്‌ട്രോംഗ് റൂം തുറക്കും. രാവിലെ 8ന് പോസ്റ്റൽ ബാലറ്റ് എണ്ണി തുടങ്ങും. എറണാകുളം മണ്ഡലത്തിൽ 6902, ചാലക്കുടി മണ്ഡലത്തിൽ 10705 പോസ്റ്റൽ വോട്ടുകളുമുണ്ട്. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണി തുടങ്ങും.

എറണാകുളം മണ്ഡലം

നിയോജക മണ്ഡലം പോളിംഗ് സ്‌റ്റേഷനുകൾ, റൗണ്ടുകൾ എന്ന ക്രമത്തിൽ

കളമശേരി 174, (13)
പറവൂർ 175, (13)
വൈപ്പിൻ 147, (11)
കൊച്ചി 157, (12)
തൃപ്പൂണിത്തുറ 173, (13)
എറണാകുളം 140, (10)
തൃക്കാക്കര 164, (12)

 ചാലക്കുടി മണ്ഡലം

കൈപ്പമംഗലം153 (11 )
ചാലക്കുടി 185 (14)
കൊടുങ്ങല്ലൂർ 174 (13)
പെരുമ്പാവൂർ 170(13)
അങ്കമാലി 155 (12)
ആലുവ 176 (13)
കുന്നത്തുനാട് 185 (14)

 സുരക്ഷ

കേന്ദ്രത്തിന്റെ 100 മീറ്റർ ചുറ്റളവിൽ സംസ്ഥാന പൊലീസിനും രണ്ടാം ഗേറ്റ് മുതൽ സംസ്ഥാന ആംഡ് പൊലീസിനുമാണ് സുരക്ഷാ ചുമതല. സ്ഥാനാർത്ഥികളെയും തിരഞ്ഞെടുപ്പ് ഏജന്റിനെയും സ്ഥാനാർത്ഥികൾ നിർദേശിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണൽ ഹാളിൽ പ്രവേശിപ്പിക്കൂ.

 വിവിപാറ്റ്

മുഴുവൻ റൗണ്ടുകളും പൂർത്തിയായ ശേഷമായിരിക്കും വിവിപാറ്റ് മെഷീനുകൾ എണ്ണുക. ലോക്‌സഭാ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവിപാറ്റ് മെഷീനുകളിലെ രസീതുകളാണ് എണ്ണുക. വോട്ടിംഗ് യന്ത്രത്തിൽ ചെയ്ത വോട്ട് അതേ ചിഹ്നത്തിൽ തന്നെയാണ് പതിഞ്ഞതെന്ന് ബോധ്യപ്പെടുത്താനാണ് വിവിപാറ്റ് മെഷീൻ. രസീതുകൾ എണ്ണുന്ന വിവിപാറ്റ് മെഷീനുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിക്കും.

 ഫലമറിയാൻ
രാ​വി​ലെ​ 8​ ​മു​ത​ൽ​​ ​h​t​t​p​s​:​/​/​r​e​s​u​l​t​s.​e​c​i.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​വ​ഴി​യും​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​ന്റെ​ ​വോ​ട്ട​ർ​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ആ​പ്പ് ​വ​ഴി​യും ത​ത്സ​മ​യം​ ​ല​ഭ്യ​മാ​കും.