snvhss-paravur-
നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളെ സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ പുരസ്കാരം നൽകി അനുമോദിക്കുന്നു

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എപ്ളസ് ലഭിച്ചവരെയും എൻ.എം.എം.എസ്, യു.എസ്.എസ് പരീക്ഷകളിലെ വിജയികളെയും അനുമോദിച്ചു. സ്കൂൾ മാനേ‌ർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസി. മാനേജർ പി.എസ്. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഷൈജു മനയ്ക്കപ്പടി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, ഡി. ബാബു, ഡി. പ്രസന്നകുമാർ, രാഗം സുരേഷ്, വിനോദ്, പി.കെ. സൂരജ് എന്നിവർ സംസാരിച്ചു