 
കൊച്ചി: പനങ്ങാട് സർവീസ് സഹകരണ സംഘത്തിൽ നിന്ന് വിരമിച്ച സെക്രട്ടറി പി.ആർ. ആശക്കും ചീഫ് അക്കൗണ്ടന്റ് എ.പി.ശ്രീദേവിക്കും യാത്ര അയപ്പ് നൽകി.
സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എം. ദേവദാസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.ജി. സത്യൻ, ഡയറക്ടർ എൻ.പി. മുരളീധരൻ, കുമ്പളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, അഡ്വ. പി.എൻ. മോഹനൻ, ജി. സുധാംബിക ടീച്ചർ, സി.എക്‌സ്. സാജി, കെ.കെ. മണിയപ്പൻ തുടങ്ങിയവർ സംസാരിച്ചു.