sndp
വടയമ്പാടി ശാഖയിൽ നടന്ന ശാരദാപൂജ

കോലഞ്ചേരി: എസ്.എൻ.ഡി.പി യോഗം വടയമ്പാടി ശാഖയിൽ ഗുരുധർമ്മ പഠന ക്ലാസിന്റെയും സ്‌കൂൾ അദ്ധ്യയന വർഷാരംഭത്തിന്റെയും മുന്നോടിയായി ശാരദാ പൂജ നടന്നു. പൂതൃക്ക ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി ഗോപു ഗോപാൽ നേതൃത്വം നൽകി. ശാഖാ പ്രസിഡന്റ് കെ.ആർ. പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് വി.കെ. പത്മനാഭൻ, സെക്രട്ടറി എം.കെ. സുരേന്ദ്രൻ, യൂണിയൻ കമ്മി​റ്റി അംഗം എം. പ്രഭാകരൻ, സുജൻ മേലുകാവ്, ശാഖ കമ്മി​റ്റി അംഗങ്ങൾ, വനിതാസംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും നൽകി.