manappuram-
മണപ്പുറം ഫിനാൻസിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 75 ഭിന്നശേഷിക്കാർക്കുള്ള സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റീ വി.പി. നന്ദകുമാർ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, പി.പി. ചിത്തരഞ്ജൻ, സനീഷ് കുമാർ ജോസഫ് സമീപം.

നെടുമ്പാശേരി: മണപ്പുറം ഫൈനാൻസിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുത്ത 75 ഭിന്നശേഷക്കാർക്കുള്ള സ്‌കൂട്ടർ വിതരണം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. നിർദ്ധനരുടെ ജീവിതത്തിനു പുതിയ ദിശ നൽകുന്ന മണപ്പുറം ഗ്രൂപ്പിന്റെ പ്രവർത്തനം ഏറെ അഭിന്ദനാർഹമാണെന്നു മന്ത്രി പറഞ്ഞു. വ്യവസായത്തെ വൈവിദ്ധ്യമാർന്ന തലങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോഴും സമൂഹത്തിൽ സഹായം ആവശ്യമുള്ളവരെക്കൂടി ചേർത്തുപിടിക്കുന്നത് അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു.

അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 'സഹയാത്രയ്ക്ക് സ്‌നേഹസ്പർശം' പദ്ധതിയുടെ ഭാഗമായുള്ള വി​തരണം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി​ വി.പി. നന്ദകുമാർ നി​ർവഹി​ച്ചു. എം.എൽ.എമാരായ റോജി എം. ജോൺ, ഇ.ടി. ടൈസൺ മാസ്റ്റർ, പി.പി. ചിത്തരഞ്ജൻ, സനീഷ് കുമാർ ജോസഫ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, മണപ്പുറം ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിത നന്ദൻ, മണപ്പുറം ജ്വല്ലേഴ്‌സ് എം.ഡി. സുഷമ നന്ദകുമാർ, ജോർജ് മൊറേലി, ജോർജ് ഡി. ദാസ്, എം.ജെ. ജോൺ എന്നിവർ സംസാരി​ച്ചു.