കിഴക്കമ്പലം: നെല്ലാട്- കിഴക്കമ്പലം റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പട്ടിമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫ കുടുപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെഫീഖ് തേക്കലക്കുടി അദ്ധ്യക്ഷനായി.
കെ.എം. പരീത്പിള്ള, എ.പി. കുഞ്ഞുമുഹമ്മദ്, ബാബു സെയ്താലി, എൻ.എം. മുഹമ്മദ്, എം.കെ. ഉണ്ണി, അഡ്വ. എൻ ഇ. ഹസീബ്, കെ.എൻ. സാജിത, ടി.എ. റംഷാദ്, രാജു കൈമൾ എന്നിവർ സംസാരിച്ചു.